ആണ്ടു തോറും
നീ വന്ന്
പാടാറുണ്ട്,
എന്‍റെ ചില്ലകളില്‍.
വള്ളിയില്‍ കുടുങ്ങുന്നത്
വഴിയില്‍ തങ്ങുന്നത്,
വിടര്‍ന്ന് തീരാത്തത്
പഴുത്ത് നില്‍ക്കുന്നത്...
എന്നെ,
എന്തെല്ലാം പാഠങ്ങള്‍
ഇനിയും നീ
പഠിപ്പിക്കേണ്ടതുണ്ട്.
പൂരിപ്പിക്കേണ്ട ഭാഗങ്ങളില്‍
ഞാന്‍
എന്തെഴുതിച്ചേര്‍ക്കും?
തന്നവയില്‍ നിന്നും
ഏത് ശരി
ഞാന്‍ തെരഞ്ഞെടുക്കും?
ചേരുംപടി ചേര്‍ക്കാന്‍
മഷി ബാക്കിയുണ്ടാവുമോ?
മടങ്ങി വരാമെന്ന് പറഞ്ഞ്
മടിയില്‍ വിശ്രമിച്ച
ഇളംകാറ്റിപ്പോള്‍
എവിടെപ്പോയി?
No comments:
Post a Comment